Saturday, July 25, 2009

ഇനി നീയാണ് ഒരുങ്ങുക

ഇത്‌ ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു . എഴുതാന്‍ ഒന്നുമില്ല "ഞാന്‍ പോകുന്നു അത്രമാത്രം " ആര്‍ക്കും വേണ്ടിയല്ലാരുന്നു ഇത്. ഞാന്‍ ഒരനാധനായിരുന്നു ,അന്നും ഇന്നും എന്നും. സ്വന്തം കുഴിമാടം ഞാന്‍ കുത്തി , മാത്രമല്ല പുതു വസ്ത്രം ,സുഗന്ധികള്‍ ........ എല്ലാം കൊണ്ടും രാജകീയം . ഇനി കുഴിചിടുന്നവര്‍ക്കായി കുറെ രൂപ അത്രയേ ബാക്കിയുള്ളൂ. എല്ലാ കടങ്ങളും വീട്ടിയിരിക്കുന്നു . കയര്‍ എന്റെ വിധി പുസ്തകത്തിലെ ആശ്ചര്യ ചിഹ്നമായി തൂങ്ങിയാടി മനസു മുഴുവന്‍ സുഗന്ധം നിറച്ചു ഞാന്‍ തയ്യാറായി മെല്ലെ വേദനകളില്ലാത്ത ലോകത്തേക്കുള്ള യാത്രക്കായ്‌ ...............

ഒരു സംശയം ബാക്കി ഞാന്‍ എന്തിന് മരിക്കണം . ഒടുക്കത്തെ ചോദ്യം. ജീവിക്കാന്‍ ഒരു കാരണവുമില്ല അതിനാല്‍ മരിക്കുന്നു ........ കൊള്ളാം നല്ല ഉത്തരം ........... എവിടുന്നൊപ്പിച്ചു?? ഇനി ചോദ്യങ്ങള്‍ വേണ്ട പോകാം കാമവും കോപവുമില്ലാത്ത ഓര്‍മ്മയും ഭാവിയുമില്ലാത്ത ലോകം അതാ തുറന്നു കിടക്കുന്നു. ഞാന്‍ തൂങ്ങി ,തൂങ്ങിയാടി. നിലച്ചു ഹൃദയവും ശരീരവും. ചലനവും ചൂടുമറ്റ എന്റെ ശരീരത്തെ ഞാന്‍ തിരിഞ്ഞു നോക്കി "ഛീ ഇത്രക്ക് വികൃതമോ?" ഞാന്‍ ചത്തു അല്ല കൊന്നു

മൂന്നു ദിനം കഴിഞ്ഞു . നാടെന്നെ മണത്തു. അവര്‍ വീട്ടിലെത്തി. ചിലര്‍ പൂട്ട് പൊളിച്ചു. മറ്റു ചിലര്‍ അറച്ചു നിന്നു , എന്റെ കട്ടിലിനു ചുറ്റും അവര്‍ കൂടി നിന്നു . ചിലര്‍ പണം വാരി. താമസിയാതെ എന്റെ വീട് ശൂന്യമായി പക്ഷെ ഞാന്‍ താഴെയെത്തിയില്ല അവര്‍ വീട് പൂട്ടി, ഇതു സ്വപ്നമോ?............. അല്ല യാഥാര്‍ദ്ധ്യം........
ഇതുവരെയുള്ളത് മിഥ്യ . ഞാനിവിടെ എന്റെ വീട്ടില്‍ എനിക്ക് കാവല്‍ കിടന്നു. എന്നെ പുഴുക്കളരിച്ചു.അവ ശലഭങ്ങളായി വീണ്ടും പുഴുക്കളും ശലഭങ്ങലുമായി. തൂങ്ങിയ ഞാന്‍ നിലംപതിച്ചു..വര്‍ഷങ്ങള്‍ ഞാന്‍ പ്രേതാലയത്തില്‍ കുത്തിയിരുന്നു,എനിക്ക് കൂട്ടായ്.......പിന്നെ ഞാന്‍ ചിതലായ്‌ മഴയായ്‌ മണ്ണായ്‌ പോടിയായ്‌ കാറ്റായ്‌ ................. വീണു ഒടിഞ്ഞു തകര്‍ക്കുന്നു.
.................................. ഇന്നെന്റെ സമൂഹം എന്നെപോലെ സ്വന്തം ശവത്തിനു കാവല്‍ ഇരിക്കുന്നു ................. ഇനി നീയാണ് ഒരുങ്ങുക.............................

5 comments:

  1. ആരുമില്ലാത്തവന്റെ മരണവും മരണക്കുറിപ്പും ചിന്തിപ്പിക്കുന്നു.

    ReplyDelete
  2. ആരുമില്ലത്ത ലോകതേകൊരു യാത്ര

    ReplyDelete
  3. നന്നായിരിക്കുന്നു സുഹൃത്തേ... ഇനിയും തുടരുക... സ്നേഹാശംസകള്‍....

    ReplyDelete
  4. എന്താണ്‌ മരണത്തോട് ഇത്ര ആഭിമുഖ്യം ... അതോ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയതോ? ഒരിക്കലെ ഉള്ളൂ ഈ മനുഷ്യ ജന്മം . ജീവിക്കുക.. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു... അവനെ മനുഷ്യന്‍ ആവുള്ളൂ....

    ReplyDelete
  5. ജീവിതത്തോട് അടങ്ങാത്ത ആസക്തിയുണ്ടായിട്ടും
    ചിന്തകളിലും എഴുത്തിലും
    എപ്പോഴും മരണം നിറയുന്നു...
    അതെന്താ അങ്ങനെ....???

    ReplyDelete