Sunday, August 9, 2009

ഞാന്‍.....മരണം........പുനര്‍ജനനം............

ജീവിത ഭിക്ഷാ ഭാണ്ഡവും പേറി
നടന്നൂ നിലയ്ക്കാത്ത നിരത്തുകളിലൂടെ ഞാന്.
ഒടുവില്‍ ബോധത്തിന്‍ വെളിച്ചം ,
വെളിച്ചം കറുപ്പോ???
കറുപ്പ്- അവിശുധിയുടെ ചിഹ്നം .
ഞാനും അവിശുദ്ധന്‍ തല്ഫലം.
കാലം ചെകുത്താനാക്കിയ ഞാന്
കറുപ്പ് അവിശുധിയാക്കിയ സമൂഹം.

വെളിച്ചമെങ്ങനെ വിശുധമാവും?
വെളുപ്പെങ്ങനെ ശുദ്ധമാവും!
വിവേകമില്ലാത്ത എന്‍ സമൂഹത്തില്‍
വിവേകാനന്ദനായി ഞാന് വന്നു.
വീണ്ടുമൊരു ഭ്രാന്താലയമായി
എന്റെ നാട് എന്റെ കേരളം
വീണ്ടുമൊരു നബിയായ് ബുദ്ധനായ്‌
യേശുവായ്‌ ജനിച്ചു ഞാനീ നാട്ടില്‍.
തല തെറിച്ചയെന്‍ സമൂഹത്തിനു
വേദാന്ദമൊതുക ലക്ഷ്യമാക്കി
എന്നെ തടഞ്ഞത് കാമമോ മോഹമോ
അതോ കല്ലില്‍ കരിഞ്ഞ വികാരങ്ങളോ ?
ഒരുവട്ടം കൂടി ജനിപ്പിക്കൂ എന്നെ ജനനീ
എനിക്ക് ജയിക്കണം ഇതുവരെ ജയിച്ചവരെ..........

5 comments:

  1. കഴിയില്ല, നീ ഇനി നൂറുവട്ടം നീയായി ജനിച്ചാലും നിനക്കസാധ്യമാണത്.. കാരണം നീ നീയായി ജനിക്കുന്നതുതന്നെ.. പക്ഷെ നിനക്കതിനു കഴിയും ഈ ജന്മത്തില്‍, നീ ജീവിതത്തിന്റെ ഭിക്ഷാ ഭാണ്ഡം വലിച്ചെറിഞ്ഞ് അക്ഷരത്തിന്റെ വാള്‍ കൈയ്യിലേന്തൂ... പക്ഷെ നീ അറിയുക അതിനു ഇരുതല മൂര്‍ച്ഛയുണ്ട്... ഇരുട്ടിന്റെ വെളിച്ചവും, പ്രകാശത്തിന്റെ ഇരുട്ടുമുണ്ട്.... വേദാന്ദശക്തിയും, ഭ്രാന്തുമുണ്ട്...

    ReplyDelete
  2. orkkukaa...ninaku ee jenmathil cheythu theerkaan orupaadundu...

    ReplyDelete
  3. അക്ഷരങ്ങള്‍ പ്രളയമാവട്ടെ....

    ReplyDelete
  4. ആദ്യം അക്ഷരതെറ്റുകള്‍ തിരുത്തുക ... ആശയം ഇഷ്ടായി... ഇനിയും ശക്തി പ്രാപിക്കട്ടെ എഴുത്ത് . എല്ലാ ആശംസകളും

    ReplyDelete
  5. വാക്കുകള്‍ക്കു ചുറ്റും തീ കത്തുന്നു....ആ ചൂടില്‍ ഉരുകിത്തീരട്ടെ എല്ലാം...ഈ ജന്മത്തില്‍ തന്നെ...എഴുതൂ ഇനിയും കത്തുന്ന അക്ഷരങ്ങളോടെ.....

    ReplyDelete