
തടവുകാരനാണ് ഞാന്‍...
നിലവും പ്രകശവുമാന്യം
ഉച്ച്വാസ വായു താന്‍ സൌഭാഗ്യം.
തടവുകാരനാണ് ഞാന്‍...
നിരര്‍ത്ഥക ചിന്തയും
കളിമണ്‍ കോട്ടകളും സ്വന്തം.
തടവുകാരനാണ് ഞാന്‍...
നാല് ചുവരുകളും വാതിലും
പിന്നെയൊരു സംഖ്യയും...ഞാന്‍.
തടവുകാരനാണ് ഞാന്‍...
ആട്ടും തുപ്പും തെറിവിളി ശകാരങ്ങളും
ഭാവിയിലെത്തേണ്ട കഴുമരവും സ്വപ്നം.
തടവുകാരനാണ് ഞാന്‍...
അപൂര്‍ണ്ണമായൊരസ്തമയം
നിലവില്ലാത്ത രാത്രികള്‍ ... നിശാന്ധന്‍ .
[കൊലമര യാത്രക്കു ശേഷം]
ഇനി തടവുകാരനല്ല ഞാന്‍...
സ്വാതന്ത്ര്യം ശുദ്ധവായു
എല്ലാമെനിക്കു സ്വന്തം.
ഇന്ന് തടവുകാരനല്ല ഞാന്‍...
ശുഭ്ര വസ്ത്രം അശരീരം,
നിശബ്ദന്‍ നിരാശന്‍ ഞാന്‍....
[ഈ ഭൂമിയില്‍ ഒരു മഞ്ഞുതുള്ളി പോലും ആകാതെ കളമൊഴിഞ്ഞ എന്‍റെ സാഹചരന്മാര്‍ക്ക്, സഹജീവികള്‍ക്ക് എന്‍റെ ബാഷ്പാഞ്ജലി]
...........................നിരാന്‍
fontinte colour ingane koduthal bayankara buthimuttanu vayikkan.........any way nice
ReplyDeleteഇനി തടവുകാരനല്ല ഞാന്‍...
ReplyDeleteസ്വാതന്ത്ര്യം ശുദ്ധവായു
എല്ലാമെനിക്കു സ്വന്തം.